കുവൈത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരന്റെ കുത്തേറ്റ് മരിച്ചത് കർണ്ണാടക സ്വദേശിനി കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണെന്ന് വിവരം ലഭിച്ചു. കഴുത്തറുത്ത നിലയിലാണ് ഇവർ കഴിഞ്ഞ ദിവസം കൊല്ല പ്പെട്ടത്.സംഭവത്തിൽ ഇന്ത്യക്കാരനായ ഒരാളെ കഴിഞ്ഞ ദിവസം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോട്ടോ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തു വിടുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.കൊല്ലപ്പെട്ട യുവതിയുടെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടത്തി വരികയാണ് . സയ്യിദ് ജാഫർ ആണ് മുബാഷിറയുടെ ഭർത്താവ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7