കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഫർവാനിയ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു മിനി ബസിന് തീപിടിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait CCTV Law; കുവൈറ്റിൽ CCTV ക്യാമറകൾ നിർബന്ധം; സ്ഥാപന ഉടമകൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം