കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഗൾഫ് നാടുകളിൽ ഏറെ സ്വീകാര്യത. കഴിഞ്ഞ വർഷം കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.5% വർദ്ധിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. 282 കോടി ദിനാറിന്റെ കുവൈത്തി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്.. 2023 ൽ ഇത് 275 കോടി ദിനാർ ആയിരുന്നു. 2024-ൽ ആകെ കയറ്റുമതിയിൽ 63% (178 കോടി ദിനാർ) വും ജിസിസി രാജ്യങ്ങളിലേക്കാണ് നടന്നത്.4.1% വർദ്ധനവ് ആണ് ഇത്.ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പാനീയങ്ങൾ, വസ്ത്രങ്ങൾ, രാസവസ്തുക്കൾ, ഫർണിച്ചർ, വൈദ്യുതി ഉപകരണങ്ങൾ, ലോഹ ഉൽപ്പന്നങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ,, ഗ്ലാസ്, അലുമിനിയം മുതലായവയാണ് കുവൈത്ത് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.ഉന്നത ഗുണ നിലവാരം, വില ക്കുറവ്, നൂതന ഉത്പന്നങ്ങൾ മുതലായ ഘടകങ്ങളാണ് കുവൈത്ത് ഉൽപ്പന്നങ്ങളെ ഗൾഫ് വിപണിയിൽ പ്രധാനമായും ആകർഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx