കുവൈത്ത് സിറ്റി: ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്തിലെ അല്‍ ഫഹാഹീലില്‍ ആയിരുന്നു പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് കയ്യില്‍ ലൈറ്ററുമായി നിന്ന് ഈജിപ്ഷ്യന്‍ പൗരന് ആത്മഹത്യാഭീഷണി നടത്തിയത്. കൂടെ താമസിക്കുന്നവര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലിസെത്തി ഇയാളെ പിന്തിരിപ്പിച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയതിന്റെ പേരിലുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആത്മഹ്യാ ഭീഷണി നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ