Posted By Editor Editor Posted On

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു.അ​ന​ധി​കൃ​ത​മാ​യും വ്യാ​ജ​മാ​യും സ​മ്പാ​ദി​ച്ച വി​ദേ​ശ യൂ​നി​വേ​ഴ്‌​സി​റ്റി സ​ർട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​രെ ജോ​ലി​യി​ൽനി​ന്നും പി​രി​ച്ചു​വി​ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വ്യാ​ജ സ​ർവ​ക​ലാ​ശാ​ല ഓ​ൺലൈ​ൻ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് നി​ര​വ​ധി റി​പ്പോ​ർട്ടു​ക​ൾ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.2018 മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്നും ഇ​ഷ്യൂ ചെ​യ്ത 2,400 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ നി​ര​വ​ധി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ സ​ർട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർശ​ന നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *