കുവൈത്തിൽ മലയാളി നഴ്സുമാരുടെ ട്രാൻസ്‌പോടേഷൻ നടത്തുന്ന വാഹനം അപകടത്തിൽപെട്ടു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ദൈരൈസിങ്കത്തിന് ദാരുണാന്ത്യം. ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. ജഹ്റയിൽ നിന്നും അബ്ബാസിയയിലേക്ക് പോയ ജുവൽ ട്രാൻസ്പോർട്ട് വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന്റെ ടയർ കേടായതിനെ തുടർന്ന് വാഹനം രോഡരുകിൽ നിർത്തിയിട്ട് ടയർ മാറ്റുന്നതിന് ഇടയിൽ ശ്രീലങ്കൻ സ്വദേശി ഓടിച്ച മറ്റൊരു വാഹനം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചോളം നേഴ്സുമാർക്കും പരിക്കേറ്റിട്ടുണ്ട്. ജഹ്റ ആശുപത്രിയിലെയും അൽ ദാമർ സ്വകാര്യ ആശുപത്രിയിലെയും നഴ്സുമാരണ് വാഹനത്തിൽ ഉണ്ടായിരുന്നത്.\
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr