ഷാർജയിൽ പുതുവൽസരദിനത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടു തിരുവനന്തപുരം സ്വദേശികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ – അജ്മാൻ റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജാസിം ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ ചികിൽസയിലാണ്. മക്കളായ ഇഷ , ആദം എന്നിവരും സുഹൃത്ത് ഹാഷിക്ക് കടക്കലും പരുക്കുകളോടെ ആശുപത്രിയിലാണ്. പുതുവർഷം ആഘോഷിക്കാൻ ഫുജൈറയിൽപോയി മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ടുദിവസം മുൻപാണ് നാട്ടിലേക്ക് പോയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
സൂത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന്, മണ്ണുമാന്തുന്നതിനിടെ പോലീസ് പൊക്കി; പ്രവാസികൾ കുവൈത്തിൽ പിടിയിൽ
ഈ ഫൈൻ ലിങ്കുകളിൽ തൊട്ടാൽ കീശ കീറും! കുവൈറ്റിൽ വൻ ഓൺലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നു; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം