തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡുമായാണ് യുവാവ് കോടതിയിലെത്തിയത്. ഭർത്താവിനെതിരെ പരാതി നൽകിയ ചിത്ര എന്ന എന്ന യുവതിയാണ് കോടതിക്കുള്ളിൽ വച്ച് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭർത്താവ് ശിവകുമാർ യുവതിയെ ആക്രമിച്ചത്. വെള്ളക്കുപ്പിയെന്ന് രീതിയിൽ് ശിവകുമാർ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ളയാൾക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി. കോടതി പരിസരത്ത് നിറയെ ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംഭവത്തിൽ ശിവകുമാറിനെതിരെ പൊലീസ് പുതിയ കേസ് എടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത! റെസിഡൻസിയും താൽക്കാലിക പെർമിറ്റും ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക