കുവൈറ്റിലെ ജഹ്റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലീനസ് ആൻഡ് റോഡ് ഒക്യുപ്പേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 173 കാറുകൾ നീക്കം ചെയ്തു. കാറുകൾ കൂടാതെ 10 ഫുഡ് ട്രക്കുകളും മാറ്റിയെന്ന് മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലീനസ് ആൻഡ് റോഡ് ഒക്യുപ്പേഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ജാബ പറഞ്ഞു. 14 വഴിയോര കച്ചവടക്കാരെയും പിടികൂടി. ക്രമരഹിതമായ മാർക്കറ്റുകൾ റെയ്ഡ് ചെയ്യുക, തെരുവ് കച്ചവടക്കാരെ പിടികൂടുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6