കുവൈത്ത് സിറ്റി; കുവൈത്തിലെ സുലൈബിയയിൽ വീടിനു സമീപത്തെ ടെന്റിന് തീപിടിച്ചു. വൈകീട്ട് fire force സുലൈബിയ മേഖലയിൽ വീടിന് തീപിടിച്ചതായി സെൻട്രൽ ഓപറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് സുലൈബിഖാത്ത്, ഇസ്തിഖ്ലാൽ അഗ്നിരക്ഷാ കേന്ദ്രങ്ങളോട് ഉടൻ സ്ഥലത്തെത്താൻ നിർദേശം നൽകി. സംഘം എത്തിയപ്പോൾ വീടിന് പുറത്തുള്ള ടെന്റിൽ തീപടർന്നതായി കണ്ടെത്തി. അഗ്നിരക്ഷാസംഘം ഉടൻ ഇടപെട്ടതിനാൽ ആർക്കും പരിക്കുകളില്ലാതെ തീ നിയന്ത്രിക്കാൻ സാധിച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5