Posted By user Posted On

app ban ഇന്ത്യയിൽ 14 മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു; നിരോധനം ഐഎംഒ ഉൾപ്പെടെയുള്ള ആപ്പുകൾക്ക്

രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു app ban എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്. ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌വിസ്, വിക്കർ മീ, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. നിരോധിച്ച ആപ്പുകൾക്ക് ഇന്ത്യയിൽ ഓഫീസുകളോ പ്രതിനിധികളോ ഇല്ലെന്നും രാജ്യത്തെ നിയമങ്ങൾ ഇത്തരം ആപ്പുകൾ പാലിക്കുന്നില്ലെന്നും കേന്ദ്രം പറയുന്നു. ഈ ആപ്പുകൾ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജൻസികൾ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളിൽ ഭൂരിഭാഗവും ഉപയോക്താക്കൾക്ക് തങ്ങളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന രീതിയിൽ നിർമിച്ചിരിക്കുന്നവയാണ്. ഈ ആപ്പുകൾ ജമ്മു കശ്മീരിലെ യുവാക്കളുടെ ഇടയിൽ ഭീകരവാദം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ ഈ ആപ്പുകൾ കണ്ടെത്തിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *