ദുബൈ: പ്രവാസികൾക്കിതാ ഒരു ആശ്വാസ വാർത്ത. കേരളത്തിൽ അടഞ്ഞുകിടക്കുന്ന tax return estimator വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പിൻവലിച്ചു. ബജറ്റിൽ ഇത്തരത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായത് മുതൽ പ്രവാസികളും പ്രവാസി കൂട്ടായ്മകളും പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെയാണ് തീരുമാനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. നാട്ടിലെ വീടുകൾ പൂട്ടിയിട്ട് നിരവധി പേരാണ് ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ പൂട്ടിക്കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തിയാൽ അത് ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാകുമായിരുന്നു. പല പ്രവാസികളും കുടുംബവുമൊത്ത് മറ്റ് രാജ്യങ്ങളിൽ താമസിക്കുകയും വാർഷി അവധിക്ക് നാട്ടിലെത്തുമ്പോൾ മാത്രം കേരളത്തിലുള്ള വീടുകളിൽ താമസിക്കുകയുമാണ് ചെയ്യാറുള്ളത്. ഈ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് പ്രവാസികൾക്ക് വലിയ ബാധ്യതയാകുമെന്നും അതിനാൽ ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് നിരവധി പ്രവാസി കൂട്ടായ്മകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാറിന്റെ പ്രവാസി വിരുദ്ധ നടപടികളുടെ കൂടി ഭാഗമാണിതെന്ന ആരോപണവും ഉയർന്നിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue