കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികൾക്കുള്ള മരുന്നുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയതിന് chemotherapy drugs ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 18 മുതലാണ് ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രി അപകട കേസുകൾക്കും 5 ദിനാറും പ്രവാസികൾക്ക് ഔട്ട് പേഷ്യന്റ് ക്ലിനിക്കിന് 10 ദിനാറും ഈടാക്കാൻ തുടങ്ങിയത്. ഇതിന് ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ് ഉണ്ടായതായാണ് കണക്കുകൾ. 2022 ഡിസംബർ 19 നും 2023 ഫെബ്രുവരി ആദ്യത്തിനും ഇടയിൽ രേഖപ്പെടുത്തിയ കണക്കാണിത്. പ്രാഥമിക കണക്കുകൾ പ്രകാരം 30 മുതൽ 40 ശതമാനം വരെ പ്രവാസികൾ തങ്ങളുടെ കുറിപ്പടികൾ വാങ്ങാൻ സ്വകാര്യ ഫാർമസികളെ ആശ്രയിക്കുന്നതായും റിപ്പോർട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1