ജിദ്ദ∙ മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു.മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണു മരിച്ചത്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും പരുക്കുണ്ട്. വാഹനമോടിച്ചിരുന്ന യുവാവിനു ഗുരുതര പരുക്കേറ്റു. പരുക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിലാണ്.
Home
International
മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു യുവാവ് മരിച്ചു
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക