കുവൈത്ത് സിറ്റി : കുവൈത്തിൽ പകർച്ച വ്യാധി ബാധിതരായ പ്രവാസികളെ ചികിത്സാ ഫീസിൽ medical care നിന്ന് ഒഴിവാക്കിയതായി വിവരം. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ ആരോഗ്യസ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും പകർച്ചവ്യാധികളിൽ നിന്ന് പ്രവാസികളെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇതിനു പുറമെ പകർച്ച വ്യാധി ബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും പരിശോധന സൗജന്യമായിരിക്കും. ആരോഗ്യമന്ത്രാലയം അധികൃതരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX