Posted By user Posted On

ministryകുവൈത്തിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; മന്ത്രി സഭ രാജി സമർപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്തിലേക്ക്. രാജ്യത്തെ മന്ത്രി സഭ രാജി വച്ചു ministry. അൽപസമയം മുൻപാണ്
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് കിരീടവകാശി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹിന് രാജി സമർപ്പിച്ചത്.ധന മന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കേബിനറ്റ് കാര്യ മന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്ക് എതിരെ ഇന്ന് പാർലമെന്റിൽ കുറ്റ വിചാരണ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജ്ി സമർപ്പിച്ചിരിക്കുന്നത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ മകനായ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രി സഭ കഴിഞ്ഞ വർഷം സെപ്തബർ 29 നു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് അധികാരത്തിലെറിയത്. തെരഞ്ഞെടുപ്പിന് ശേഷം ഒക്ടോബർ 5 നു മന്ത്രി സഭ രൂപീകരിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം മന്ത്രിമാരും മന്ത്രി സഭയിൽ ചേരാൻ താത്പര്യമില്ലെനന് പറയുകയും പിന്നീട് തർച്ചകൾക്കൊടുവിൽ ഒക്ടോബർ 17 നു നിലവിലെ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ രാജിയെ തുടർന്ന് 2022 ജൂലായ് 24 നാണ് 67 കാരനായ ഷെയ്ഖ് ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ട് അമീർ ഉത്തരവിറക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *