ദുർമന്ത്ര വാദങ്ങൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ നശിപ്പിച്ച് കുവൈത്തിലെ അധികൃതർ. ആഭ്യന്തരമന്ത്രാലയത്തിലെ black magic real സർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് കസ്റ്റംസും ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്നാണ് മാന്ത്രിക, മന്ത്രവാദ സാമഗ്രികൾ നശിപ്പിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചത്. ഈ സംഘം പരിശോധനയിൽ കണ്ടെത്തിയ 90ഓളം വസ്തുക്കൾ ആണ് നശിപ്പിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാൻ അടുത്തകാലത്ത് കമ്മിറ്റിക്ക് സാധിച്ചിരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡയറക്ടർ സുലൈമാൻ അഹമ്മദ് കമ്മിറ്റിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX