കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിൽ എത്തിയവരെ ഉപയോഗിക്കരുതെന്ന് pizza hut order നിർദേശം. ഡെലിവറി കമ്പനിയുടെ റസിഡൻസി ഇല്ലാത്ത തൊഴിലാളികളെയോ, ഗാർഹിക തൊഴിലുകൾക്ക് വർക്ക് പെർമിറ്റ് ഉള്ളവരെയോ നിയമം ലംഘിച്ച് പിടിച്ചാൽ ലൈസൻസുകൾ പിൻവലിക്കുകയും നാട് കടത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഫുഡ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന 300-ലധികം ഗാർഹിക തൊഴിലാളികളെ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX