കുവൈത്ത് സിറ്റി; കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ പ്രദേശത്തെ ഗ്യാരേജിൽ തീപിടുത്തം. നാല് തൊഴിലാളികൾക്ക് fire force പരിക്കേറ്റഉ. തിങ്കളാഴ്ച വൈകുന്നേരം ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായതായി സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽഷുഹാഹ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം ഉടൻതന്നെ സെൻട്രലിലേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഘം നടത്തിയ പരിശോധനയിൽ ഡ്രെഡ്ജറുകളിൽ ഒന്നിലാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു . തീപിടുത്തിൽ പരിക്കേറ്റ നാല് തൊഴിലാളികളെ മെഡിക്കൽ എമർജൻസിയിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX