കുവൈറ്റ് സിറ്റി : കുവൈറ്റിലേക്കുള്ള എൻട്രി വിസകൾ വീണ്ടും അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും , നിലവിലെ നിർദ്ദേശങ്ങളിൽ പ്രവാസികൾക്കുള്ള ടൂറിസ്റ്റ് വിസ ഉൾപ്പെടില്ലെന്ന് റിപ്പോർട്ട്നിലവിൽ ഭാര്യയെ കൊണ്ടുവരുന്നതിന് കുടുംബ വിസയും , 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബ ടൂറിസ്റ്റ് (ടൂറിസ്റ്റ്) വിസകളുമാണ് അനുവദിച്ചിരിക്കുന്നത് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വിസ ലഭിക്കുന്നതിന് ആസ്ട്രസേനക്ക പോലെയുള്ള കുവൈത്ത് അംഗീകരിച്ച ഏതെങ്കിലുമൊരു വാക്‌സിൻ എടുത്തിരിക്കണം ക്യു ആർ കോഡ് സഹിതമുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ് വിസ അപേക്ഷക്കൊപ്പം സമർപ്പിക്കണം ,അതോടൊപ്പം 53 രാജ്യങ്ങളിലെ പൗരന്മാർക്ക് വാണിജ്യ സന്ദർശന വിസകൾക്കും സർക്കാർ സന്ദർശനത്തിനും ഇ-വിസകൾ ആരംഭിച്ചിട്ടുണ്ട് . അതേസമയം, എൻട്രി വിസകളും വർക്ക് പെർമിറ്റുകളും അതോറിറ്റിയുടെ ഇലക്ട്രോണിക് സേവന പോർട്ടലുകൾ വഴി വീണ്ടും നൽകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി ഇതോടെ മറ്റ് വിഭാഗങ്ങൾക്കുള്ള വിസിറ്റ് വിസ പുനരാംഭിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FkO7AdvJiiS2U22pfOeeWP