കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും അക്രമവും കൂടുന്നതിന്റെ കാരണം sleep aid വിനോദത്തിന്റെ അഭാവമാണെന്ന് വിദഗ്ധർ. രാജ്യത്തെ അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആദെൽ അൽ സൈദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസക്തിയുടെ പ്രശ്നം ഉള്ളവരെ ഒരുസ്ഥലത്ത് താമസിപ്പിച്ച് കൊണ്ട് മയക്കുമരുന്ന് എന്ന വിപത്തിലെ ഇല്ലാതാക്കാൻ ഒരു ദേശീയ പദ്ധതി വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആളുകളെ ചികിത്സിക്കുന്നതിനായി സ്വകാര്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്റർ ഒരു സംയോജിത സേവനമാണ് നൽകി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX