കുവൈത്ത് സിറ്റി:
കുവൈത്തിൽ 10 പേരെ കടലിൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റിന്റെ ബോട്ടുകൾ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത് തുടരുകയാണെന്ന് ജനറൽ ഫയർ ഫോഴ്‌സ് റിപ്പോർട്ട് ചെയ്തു അൽ-ബിദ ബീച്ചിൽ നീന്തൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇവരെ കാണാതായത് ഇവരിൽ എട്ട് പേരെ കണ്ടെത്തിയതായും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മറ്റുളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു നീന്തൽക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ആവശ്യമെങ്കിൽ കോസ്റ്റ് ഗാർഡിന്റെ ഓപ്പറേഷൻ റൂമുമായി ഫോൺ നമ്പർ 1880888 അല്ലെങ്കിൽ അടിയന്തര ഹോട്ട്‌ലൈൻ 112 മുഖേന ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt