 
						dupixentലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കുവൈത്തിൽ പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വിമാനത്താവളത്തിൽ വച്ചാണ് പ്രവാസി പിടിയിലായത്. 250 ഗ്രാം കഞ്ചാവ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെടുത്തു dupixent. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍പോര്‍ട്ട് കണ്ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറിയത്. വിമാനത്താവളത്തില്‍വെച്ച് ഇയാൾ പരിഭ്രാന്തനായതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് പന്തികേട് തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ലഗേജില്‍ തുണികള്‍ക്കിടയില്‍ ഒരു പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. പിടിയിലായത് ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാള്‍ ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR
 
		 
		 
		 
		 
		
Comments (0)