
യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആവേശകരമായ സമ്മാനങ്ങളുമായി അൽ ഹിന്ദ് ഗ്രൂപ്പ്. സൗജന്യമായി ലക്ഷ്വറി യാട്ടിൽ യാത്ര ചെയ്യാനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ആഡംബര താമസത്തിനും അവസരമൊരുക്കുന്ന പ്രത്യേക ഗിവ്എവേ മത്സരമാണ് ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. ദേശീയദിനാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാനാകുക.
മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്:
- അൽ ഹിന്ദ് ബി.സി, അൽ ഹിന്ദ് ജി.ടി എന്നീ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകൾ ഫോളോ ചെയ്യുക.
- ഗിവ്എവേ പോസ്റ്റ് ലൈക്ക് ചെയ്യുക.
- നിങ്ങളുടെ പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ ഏതാണെന്ന് കമന്റ് ചെയ്യുക.
- കമന്റിൽ രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുക.
ഇത്രയും ചെയ്താൽ മത്സരത്തിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് സൗജന്യ യാട്ട് യാത്രയും ബുർജ് ഖലീഫയിലെ ആഡംബര താമസവുമാണ് സമ്മാനമായി ലഭിക്കുക. അതേസമയം, വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് മറീനയിൽ അൽ ഹിന്ദ് ലക്ഷ്വറി യാട്ട് സർവീസിനും തുടക്കമായി. മുഖ്യാതിഥി സിംസാറുൽ ഹഖ് ഹുദവിയുടെ സാന്നിധ്യത്തിൽ അൻസാരി സുഹരിയാണ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. യുഎഇയിലെ അൽ ഹിന്ദ് മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മൂന്നര പതിറ്റാണ്ടായി സേവനരംഗത്തുള്ള അൽ ഹിന്ദ് ഗ്രൂപ്പിന്റെ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ പ്രവാസികളുടെ പ്രാർത്ഥനയും പിന്തുണയുമാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പുതിയ യാട്ട് സർവീസിലൂടെ വിനോദസഞ്ചാര മേഖലയിലും കൂടുതൽ സജീവമാകാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.