കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞു: മലയാളി നഴ്‌സിന് ഗുരുതര പരിക്ക്

Kuwait Bus Accident ; കുവൈത്തിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ 11 നഴ്സുമാർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ. പരിക്കേറ്റവരിൽ ഒരാളൊഴികെ മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ നൈസിൽ എന്ന മലയാളി നഴ്സിന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരുടെ കൈ ഭാഗം അറ്റുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇവർ അപകടനില തരണം ചെയ്തുവരികയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളായ വനിതാ നഴ്സുമാരാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച രാത്രി 9:30-ഓടെയാണ് സംഭവം. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കായി നഴ്സുമാരുമായി പോയ സ്വകാര്യ ബസ്, അബ്ബാസിയ ഫയർ സ്റ്റേഷന് സമീപം വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ളതാണ് ഈ ട്രാൻസ്‌പോർട്ടേഷൻ വാഹനം. അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version