കുവൈത്ത് റോഡിൽ വാഹനാപകടം: ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് റോഡിൽ അൽ ശുഹദ മേഖലയ്ക്ക് എതിർവശത്തായി രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്നയുടൻ തന്നെ മിഷ്രെഫ് ഫയർ സ്റ്റേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ശേഷം തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി അപകടസ്ഥലം ബന്ധപ്പെട്ട സുരക്ഷാ അധികൃതർക്ക് കൈമാറിയതായി ഫയർഫോഴ്സ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *