പാസ്‌പോർട്ട് കാത്തിരിക്കുന്ന പ്രവാസികളേ, ശ്രദ്ധിക്കുക! യുഎഇയിൽ പ്രവർത്തനം നിർത്തിയ നാല് ഇന്ത്യന്‍ സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി എങ്ങനെ കിട്ടും? കൂടുതൽ അറിയാം…

യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ പൂർണമായി അടച്ചതിനെ തുടർന്ന് പാസ്‌പോർട്ട് കൈപ്പറ്റുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തി താൽക്കാലിക സേവനദാതാക്കളായ അൽഹിന്ദ്. ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും കീഴിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങളിലാണ് മാറ്റം. അടച്ചുപൂട്ടിയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയവരും പാസ്‌പോർട്ട് നേരിട്ട് കൈപ്പറ്റാൻ കാത്തിരിക്കുന്നവരും ഇനി നിർദേശിച്ച പുതിയ കേന്ദ്രങ്ങളെ സമീപിക്കണം.

പാസ്‌പോർട്ട് എവിടെനിന്ന് വാങ്ങാം?

  • ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), ഷാർജ അൽ മജാസ് കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയവർ: ബർ ദുബായിലെ യു.ഡബ്ല്യു മാൾ കേന്ദ്രത്തിൽനിന്ന് പാസ്‌പോർട്ട് കൈപ്പറ്റാം.
  • അബുദാബി മുസഫ, അൽ റീം കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയവർ: അബുദാബിയിലെ അൽ ദാന കേന്ദ്രത്തിൽനിന്നാണ് പാസ്‌പോർട്ട് വാങ്ങേണ്ടത്.

നേരത്തെ ഈ കേന്ദ്രങ്ങളിൽ ചിലത് പാസ്‌പോർട്ട് വിതരണം ചെയ്യുന്നതിനായി പരിമിതമായി പ്രവർത്തിച്ചിരുന്നെങ്കിലും ഒക്ടോബർ 25 മുതൽ നാലും പൂർണമായി അടച്ചതായി അൽഹിന്ദ് വ്യക്തമാക്കി.

മറ്റ് 12 കേന്ദ്രങ്ങളിൽ സേവനം തുടരും

യുഎഇയിലെ മറ്റ് 12 കേന്ദ്രങ്ങളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. നേരിട്ട് പാസ്‌പോർട്ട് കൈപ്പറ്റാൻ അപേക്ഷ നൽകിയവർ മാത്രമാണ് പുതിയ വിതരണ കേന്ദ്രങ്ങളിൽ എത്തേണ്ടത്. കൊറിയർ ഡെലിവറി തിരഞ്ഞെടുത്തവർക്ക് നിശ്ചിത കൊറിയർ സേവനം വഴി പാസ്‌പോർട്ട് വിലാസത്തിൽ ലഭിക്കും.

പുതിയ സേവനദാതാവിനായുള്ള നടപടികൾ പുരോഗമിക്കുന്നു

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളുടെ കരാർ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. പുതിയ സേവനദാതാവിനെ കണ്ടെത്തുന്നതിനായി സെപ്റ്റംബർ 28ന് ഇന്ത്യൻ എംബസി ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിലെ അറിയിപ്പ് പ്രകാരം പുതിയ കരാർ നവംബർ 27ന് അനുവദിക്കാനാണ് തീരുമാനം. പുതിയ കരാർ നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും അൽഹിന്ദ് സേവനം തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. അതിനാൽ പാസ്‌പോർട്ട് കൈപ്പറ്റാൻ പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട കേന്ദ്രത്തിന്റെ പ്രവർത്തനവും ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പുകളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version