
കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കാസർഗോഡ് നീലേശ്വരം സ്വദേശി അബ്ദുൽ അസീസ് ആണ് മരിച്ചത്. 44 വയസായിരുന്നു. കുവൈത്തിൽ മൊബൈൽ ഷോപ്പ് ബിസിനസ് നടത്തിവരികയായിരുന്നു. സി ടി ഹംസ, സഫിയത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന. മക്കൾ: സൽമാൻ, സാറ, സൽഫ, സഫിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.