മുൻവൈരാഗ്യം കത്തികുത്തിലവസാനിച്ചു; കുവൈറ്റിൽ പ്രതികൾ പിടിയിൽ 

കുവൈത്തിലെ സാൽമിയയിൽ മുൻവൈരാഗ്യത്തെച്ചൊല്ലി കുവൈത്ത് സ്വദേശിയും ഇറാഖി പ്രവാസിയും തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. ഏറ്റുമുട്ടലിൽ ഇരുവർക്കും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.

നേരത്തേ നിലനിന്നിരുന്ന തർക്കം പരിഹരിക്കുന്നതിനായി സാൽമിയയിലെ ഒഴിഞ്ഞ സ്ഥലത്ത് ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ചർച്ചയ്ക്കിടെ വാക്കുതർക്കം രൂക്ഷമാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ ഇരുവരും കൈവശമുണ്ടായിരുന്ന കത്തികൾ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കിയത്.

പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ യഥാർഥ കാരണങ്ങളും ആക്രമണത്തിൽ ഇരുവർക്കുമുള്ള പങ്കും കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version