Dubai Police return lost handbag; ബാഗ് മറന്നുവെച്ച് വിദേശത്തേക്ക് പറന്നു; തിരിച്ചെത്തിയ യാത്രക്കാരിക്ക് തിരികെ നൽകി ദുബായ് പോലീസ്

Dubai Police return lost handbag; യാത്ര പുറപ്പെടുന്ന തിരക്കിനിടയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അബദ്ധത്തിൽ മറന്നുവെച്ച ഹാൻഡ്‌ബാഗ്, യാത്രക്കാരി വിദേശത്തുനിന്ന് തിരിച്ചെത്തുന്നതുവരെ സുരക്ഷിതമായി കാത്തുസൂക്ഷിച്ച് തിരികെ കൈമാറി ദുബായ് പോലീസ്. പണവും സ്മാർട്ട്‌ഫോണും മറ്റ് വിലപിടിപ്പുള്ള സ്വകാര്യ വസ്തുക്കളും അടങ്ങിയ ബാഗാണ് യാതൊരു കേടുപാടുകളും കൂടാതെ പോലീസ് ഉടമയ്ക്ക് തിരികെ നൽകിയത്.
യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പാണ് യുവതിക്ക് അബദ്ധത്തിൽ ബാഗ് നഷ്ടപ്പെട്ടത്. ബാഗ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ ഉടൻ തന്നെ അവർ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ച് ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് സുരക്ഷിതമായി കണ്ടെത്തിയ ശേഷം പോലീസ് വിദേശത്തുള്ള യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ബാഗ് അവർ യാത്ര പോയ രാജ്യത്തേക്ക് അയച്ചുനൽകണോ അതോ ദുബായിലേക്ക് മടങ്ങിയെത്തുന്നതുവരെ ഇവിടെ സൂക്ഷിക്കണോ എന്ന് പോലീസ് ആരാഞ്ഞു. ദുബായിലേക്ക് തിരിച്ചെത്തുമ്പോൾ വാങ്ങിക്കോളാമെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ബാഗ് സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ഇവർ തിരിച്ചെത്തിയപ്പോൾ സാധനങ്ങളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബാഗ് കൈമാറി. ദുബായിലേക്ക് എത്തുന്ന സന്ദർശകരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ദുബായ് പോലീസ് പ്രഥമ പരിഗണന നൽകുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ എക്സ്പർട്ട് ബ്രിഗേഡിയർ ഹമീദ് അൽ ഹാഷിമി പറഞ്ഞു. സത്യസന്ധത, ഉത്തരവാദിത്തം, കൃത്യസമയത്തുള്ള ഇടപെടൽ എന്നിവയാണ് ദുബായ് പോലീസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സത്യസന്ധതയ്ക്കും സമയോചിതമായ ഇടപെടലിനും നന്ദി അറിയിച്ചുകൊണ്ട് യുവതി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. യുഎഇ നൽകുന്ന മികച്ച സുരക്ഷയ്ക്കും പോലീസിന്റെ പ്രൊഫഷണൽ സമീപനത്തിനും അവർ അഭിനന്ദനം അറിയിച്ചു. താമസക്കാരുടെയും സന്ദർശകരുടെയും വസ്തുവകകൾ സംരക്ഷിക്കുന്നതിൽ രാജ്യം കാണിക്കുന്ന കരുതൽ യുഎഇയോടുള്ള തന്റെ വിശ്വാസ്യത ഇരട്ടിയാക്കിയെന്നും യുവതി കുറിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version