യുഎഇയിൽ വാഹനാപകടം; പ്രവാസിയായ അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദാബി അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി പ്രവാസി കുടുംബത്തിലെ അമ്മയും കൗമാരക്കാരനായ മകനും മരിച്ചു. അൽ വത്ബ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. 48കാരിയായ അഷിമ ചൗധരിയും 15കാരനായ മകൻ അരിത്ര ബിശ്വാസുമാണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ പിന്നിൽനിന്ന് മറ്റൊരു വാഹനം അമിത വേഗത്തിൽ ഇടിച്ചതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് കാറോടിച്ചിരുന്നത് മരിച്ച അഷിമയുടെ ഭർത്താവ് ശ്രീ സ്വരൂപ് കാന്തി ബിശ്വാസായിരുന്നു. 48കാരനായ അദ്ദേഹത്തിന് അപകടത്തിൽ പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽപ്പെട്ട കുടുംബത്തിന് പിന്നാലെ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന കുടുംബസുഹൃത്തും മാധ്യമപ്രവർത്തകനുമായ സഞ്ജിത് കുമാർ ഷിൽ സംഭവസ്ഥലത്ത് ആദ്യം എത്തിയവരിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് പരിചിത കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ദീർഘകാലമായി യുഎഇയിൽ താമസിക്കുന്ന കുടുംബമാണിത്. 2003 മുതൽ അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്നയാളാണ് സ്വരൂപ് കാന്തി ബിശ്വാസ്. ഭാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്നു. ഇവരുടെ മൂത്ത മകൾ ദുബായിലെ കോളേജ് വിദ്യാർഥിനിയാണ്. അപകടസമയത്ത് മകൾ വീട്ടിലായിരുന്നുവെന്നാണ് വിവരം. മരിച്ച അരിത്ര അബുദാബിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ യുഎഇയിൽ തന്നെ നടത്താനാണ് സാധ്യത.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version