UAE school bullying fine parents; യുഎഇയിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ അധിക്ഷേപിച്ചു; രക്ഷിതാക്കളിൽ നിന്നും വൻതുക പിഴയിട്ട് അധികൃതർ

UAE school bullying fine parents; യുഎഇയിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നാഷണൽ മീഡിയ അതോറിറ്റി കർശന നടപടി സ്വീകരിച്ചു. സാമൂഹിക മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും നിരക്കാത്ത അനുചിതമായ പരാമർശങ്ങളാണ് ഈ പോസ്റ്റിലുണ്ടായിരുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുമായി ചേർന്ന് അക്കൗണ്ടിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ച വ്യക്തിക്കുമെതിരെ അതോറിറ്റി നടപടി സ്വീകരിക്കുകയും തുടർന്നുള്ള നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടവീഴ്ചയില്ലാത്ത സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.ഇതിനുപുറമെ, സ്കൂളുകളിൽ സഹപാഠികളെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ രക്ഷിതാക്കൾക്ക് അൽ ഐൻ കോടതി വൻ തുക പിഴ വിധിച്ചിട്ടുമുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായി ആകെ 65,000 ദിർഹമാണ് രക്ഷിതാക്കൾ നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. സഹപാഠിയെ നിരന്തരം മർദിക്കുകയും അധിക്ഷേപ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് കുട്ടികളുടെ പിതാവ് 30,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് ആദ്യ കേസിൽ അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടത്. സഹപാഠിയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിച്ച മറ്റൊരു സംഭവത്തിൽ, കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് 35,000 ദിർഹം നൽകണമെന്നാണ് രണ്ടാമത്തെ കേസിലെ കോടതി ഉത്തരവ്. സ്കൂളുകളിലെ ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളാണ് രാജ്യത്ത് സ്വീകരിച്ചുവരുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version