Abu Dhabi road upgrade; അബുദാബിയിൽ റോഡ് നവീകരണം; പുതിയ എക്‌സ്പ്രസ്സ്‌വേയും രണ്ട് പാലങ്ങളും വരുന്നു

Abu Dhabi road upgrade; ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം വെട്ടിക്കുറയ്ക്കുന്നതിനുമായി അബുദാബിയിലെ മുസാഫ പ്രദേശത്ത് 13 കിലോമീറ്റർ പ്രധാന റോഡുകൾ നവീകരിക്കുന്നു. പുതിയ എക്‌സ്പ്രസ്സ്‌വേ, മുസാഫയെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ, നിരവധി ജങ്ഷനുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുസാഫ ഇൻഡസ്ട്രിയൽ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി, സായിദ് സിറ്റി എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്ന് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) അറിയിച്ചു. ഇ-30 (E30) റോഡിന്റെയും മുസാഫയിലെ സ്ട്രീറ്റ് 8-ന്റെയും (Street 8) വിവിധ ഭാഗങ്ങൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും. സ്ട്രീറ്റ് 8-ൽ നിർമ്മിക്കുന്ന പുതിയ എക്‌സ്പ്രസ്സ്‌വേയാണ് ഈ വികസന പദ്ധതിയുടെ പ്രധാന സവിശേഷത. ഇരുവശങ്ങളിലേക്കും മൂന്ന് ലെയ്‌നുകൾ വീതമുള്ള പ്രധാന പാതയും, പ്രധാന ഗതാഗതത്തിന് തടസ്സമില്ലാതെ കടകൾക്കും ബിസിനസുകൾക്കും മറ്റ് സൗകര്യങ്ങൾക്കും പ്രവേശനം നൽകുന്നതിനായി ഇരുവശത്തുമായി മൂന്ന് അധിക ലെയ്‌നുകളും ഇതിലുണ്ടാകും. ഈ പുതിയ റോഡിലൂടെ മണിക്കൂറിൽ ഏകദേശം 4,000 വാഹനങ്ങൾ വരെ കടന്നുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര യാത്രക്കാരെയും പ്രാദേശിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരെയും വെവ്വേറെ തിരിക്കാൻ ഇത് സഹായിക്കും. ഇ-30 റോഡിലെ നാല് ജങ്ഷനുകളുടെ നവീകരണം, സ്ട്രീറ്റ് 8, ഇ-20 (E20) റോഡുകളുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ, ഒമ്പത് പ്രധാന കവലകളിലെ മാറ്റങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. കൂടാതെ, മുസാഫയെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനായി രണ്ട് പുതിയ പാലങ്ങളും, കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേക നടപ്പാലവും നിർമ്മിക്കും.

അബുദാബിയിലെ പ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് മുസാഫ. ജോലിക്ക് പോകുന്നവരും ചരക്കുനീക്കം നടത്തുന്ന ബിസിനസുകാരും സാധാരണ യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന ഈ റോഡുകളെ ആശ്രയിക്കുന്നത്. പ്രദേശത്തെ റോഡ് ശൃംഖല ഉപയോഗിക്കുന്നവരുടെ വ്യത്യസ്ത യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡി.എം.ടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ എൻജിനീയർ ഈസ മുബാറക് അൽ മസ്റൂയി വ്യക്തമാക്കി. ദീർഘദൂര യാത്രക്കാരെയും ലോക്കൽ ട്രാഫിക്കുകളെയും വേർതിരിക്കുന്നതും ചുറ്റുമുള്ള പ്രദേശങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്നും ദൈനംദിന യാത്രകൾ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബിയുടെ ഭാവി വികസനത്തിന്തക്ക രീതിയിലാണ് റോഡ് ശൃംഖല ഒരുക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അബുദാബിയുടെ ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലകൾ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മുസാഫ റോഡ് നവീകരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി, അബുദാബി ഐലൻഡിന്റെ കിഴക്കുഭാഗത്തെ മുസാഫയുമായി ബന്ധിപ്പിക്കുന്ന രണ്ട് തുരങ്കങ്ങളുള്ള ജലത്തിനടിയിലൂടെയുള്ള റോഡ് കണക്ഷനും ആസൂത്രണം ചെയ്യുന്നുണ്ട്. ഖോർ അൽ മക്തയ്ക്കും ഹുദൈരിയത്ത് ഐലൻഡ് ചാനലിനും അടിയിലൂടെയാകും ഈ പുതിയ പാത കടന്നുപോവുക. ഇത് ദ്വീപും വ്യവസായ മേഖലയും തമ്മിലുള്ള യാത്രാ സൗകര്യം കൂടുതൽ എളുപ്പമാക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *