Kuwait desert illegal alcohol ; മരുഭൂമിയിൽ മണൽ തുരന്ന് കുഴിച്ചിട്ട നിലയിൽ വൻ മദ്യശേഖരം; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

Kuwait desert illegal alcohol ; കുവൈത്തിൽ മരുഭൂമിയിലെ മണലിനടിയിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യശേഖരം പോലീസ് പിടികൂടി. മിന അബ്ദുല്ല മരുഭൂമി കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന നടത്തിവന്നിരുന്ന ഏഷ്യൻ വംശജനായ പ്രവാസിയാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിർമിച്ച 48 കുപ്പി മദ്യം അധികൃതർ കണ്ടെടുത്തു.മിന അബ്ദുല്ല പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘം മരുഭൂമിയിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടത്. പോലീസിനെ കണ്ട ഉടനെ ഇയാൾ കൈവശമുണ്ടായിരുന്ന വസ്തുക്കളുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യവിൽപ്പനയുടെ കൗശലങ്ങൾ പ്രതി വെളിപ്പെടുത്തിയത്. പ്രാദേശികമായി നിർമിക്കുന്ന മദ്യക്കുപ്പികൾ മരുഭൂമിയിലെ മണലിൽ ആഴത്തിൽ കുഴിച്ചിടുകയും, ആവശ്യക്കാർ എത്തുമ്പോൾ മാത്രം ഇവ തോണ്ടിയെടുത്ത് നൽകുകയുമായിരുന്നു ഇയാളുടെ രീതി. മുൻപ് മദ്യം വിറ്റ വകയിൽ ലഭിച്ച വലിയൊരു തുക പണവും ഇയാളുടെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണലിൽ ഒളിപ്പിച്ച നിലയിൽ 48 കുപ്പി മദ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ സഹിതം പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്ത് വ്യാജമദ്യ വ്യാപാരത്തിനെതിരെയുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version