യുഎഇയിൽ ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ-ഡീസൽ നിരക്കുകളിൽ വർധന

യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലും പെട്രോൾ, ഡീസൽ വിലകൾ ഉയർത്തിയത്. പുതിയ നിരക്കുകൾ ഒക്ടോബർ 1, 2026 മുതൽ പ്രാബല്യത്തിൽ വരും.

ഒക്ടോബർ മാസത്തെ പുതുക്കിയ നിരക്കുകൾ:

  • സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 4.40 ദിർഹം — സെപ്റ്റംബറിൽ 3.80 ദിർഹം.
  • സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 4.28 ദിർഹം — നിലവിലെ നിരക്ക് 3.69 ദിർഹം.
  • ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് 4.21 ദിർഹം — സെപ്റ്റംബറിൽ 3.61 ദിർഹം.
  • ഡീസൽ: ലിറ്ററിന് 4.80 ദിർഹം — സെപ്റ്റംബറിൽ 4.30 ദിർഹം.

പ്രാദേശിക യുദ്ധസാഹചര്യത്തെ തുടർന്ന് തുടർച്ചയായി നാല് മാസത്തോളം വില ഉയർന്നതിന് ശേഷം ജൂലൈയിൽ യുഎഇയിലെ ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലും വിലയിൽ വീണ്ടും വർധനയുണ്ടായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *