Dubai driving test; ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ? എവിടെയാണ് പിഴവെന്ന് ഇനി സ്മാർട്ട് സിസ്റ്റത്തിലൂടെ കണ്ടെത്താം

Dubai driving test; ഡ്രൈവിംഗ് ലൈസൻസിനായി പരിശ്രമിക്കുന്നവർക്ക് തങ്ങളുടെ യാർഡ് ടെസ്റ്റിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ഇനി എളുപ്പത്തിൽ മനസിലാക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കിയ നവീകരിച്ച സ്മാർട്ട് ടെസ്റ്റിംഗ് സിസ്റ്റത്തിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത തലമുറയിലുള്ള ‘സ്മാർട്ട് ടെസ്റ്റ് സിസ്റ്റം’ വഴി പഠിതാക്കൾക്ക് തങ്ങളുടെ വാഹനത്തിന്റെ യാത്ര റീപ്ലേ ചെയ്ത് കാണാനും, ദൃശ്യങ്ങളുടെ സഹായത്തോടെ തെറ്റുകൾ എവിടെയാണെന്ന് പരിശോധിക്കാനും സാധിക്കും. ടെസ്റ്റ് സമയത്ത് വാഹനം സഞ്ചരിച്ച റൂട്ടും, മേജർ അല്ലെങ്കിൽ മൈനർ തെറ്റുകൾ എവിടെയൊക്കെയാണ് സംഭവിച്ചതെന്നും കാണിച്ചുകൊടുക്കുന്ന ഒരു ഇൻ്ററാക്ടീവ് 3D മാപ്പും ഇതിലുണ്ട്. ലൈറ്റ് വെഹിക്കിൾ യാർഡ് ടെസ്റ്റുകൾക്കാണ് നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കമ്പ്യൂട്ടർ വിഷൻ, ഡാറ്റ അനാലിസിസ് എന്നിവയുടെ സഹായത്തോടെയാണ് മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാതെ ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. വഴിയാത്രക്കാരുടെ ഡ്രൈവിംഗ് മുറകൾ തത്സമയം നിരീക്ഷിക്കുകയും കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ കണക്കാക്കുകയും ചെയ്യുക എന്നതാണ് ഈ സിസ്റ്റത്തിന്റെ ലക്ഷ്യമെന്ന് ആർ.ടി.എ ലൈൻസിങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. വിലയിരുത്തലുകൾ കൂടുതൽ സുതാര്യമാക്കാനും പഠിതാക്കൾക്ക് തങ്ങളുടെ ഫലം കൃത്യമായി മനസ്സിലാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഠിതാക്കൾ മിററുകളിലേക്കും ബ്ലൈൻഡ് സ്പോട്ടുകളിലേക്കും നോക്കുന്നുണ്ടോയെന്നും, സ്റ്റിയറിങ് വീലിൽ കൈകളുടെ സ്ഥാനം എങ്ങനെയുണ്ടെന്നും സ്മാർട്ട് ക്യാമറകൾ നിരീക്ഷിക്കും. പഠിതാവിന്റെ മുഖം തിരിച്ചറിഞ്ഞ് ആൾ മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇതിൽ സംവിധാനമുണ്ട്. രണ്ട് സെന്റിമീറ്റർ വരെ കൃത്യത നൽകുന്ന വെഹിക്കിൾ ട്രാക്കിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. റിയൽ-ടൈം കൈനമാറ്റിക് പൊസിഷനിംഗ് (RTK) എന്നറിയപ്പെടുന്ന ഇത്, വാഹനത്തിന്റെ സഞ്ചാരപാതയിലും പാർക്കിംഗിലുമുള്ള പിഴവുകൾ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു. കേവലം വിജയം അല്ലെങ്കിൽ പരാജയം എന്നതിലുപരി, തങ്ങൾക്ക് എവിടെയാണ് പിഴവ് പറ്റിയതെന്നും എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്നും പഠിതാക്കൾക്ക് ഇതിലൂടെ മനസ്സിലാക്കാം. അടുത്ത ടെസ്റ്റിന് മുൻപ് ഏതൊക്കെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇത് വഴി വ്യക്തമായ ധാരണ ലഭിക്കും. ടെസ്റ്റിംഗ് ഏരിയയിൽ കൂട്ടിയിടികൾ ഒഴിവാക്കാനായുള്ള സുരക്ഷാ ഫീച്ചറുകളും സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയോ വാഹനം അപകടത്തിൽ പെടാനുള്ള സാഹചര്യമോ ഉണ്ടായാൽ വാഹനം സ്വയം ബ്രേക്ക് ചെയ്ത് നിർത്താൻ സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. പകലോ രാത്രിയോ ആകട്ടെ, ഏത് കാലാവസ്ഥയിലും വെളിച്ചത്തിലും ഒപോലെ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ടെസ്റ്റ് ഫലങ്ങൾ പരിശീലന സിസ്റ്റവുമായി ബന്ധിപ്പിക്കാനും സാധിക്കും. ഇതുവഴി ഓരോ പഠിതാവിന്റെയും ബലഹീനതകൾ മനസ്സിലാക്കി, അവർക്ക് കൂടുതൽ പരിശീലനം ആവശ്യമായ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകി ട്രെയിനിങ് പ്രോഗ്രാമുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version