
UAE National Day holidays 2026; എത്തുന്ന യുഎഇ ദേശീയ ദിനമായ (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ചാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ അവധി ലഭിക്കുന്നത്. വർഷാവസാനം അവശേഷിക്കുന്ന വാർഷിക ലീവുകൾ ബുദ്ധിപൂർവ്വം ക്രമീകരിച്ചാൽ, ചുരുങ്ങിയ ദിവസത്തെ ലീവെടുത്ത് ദീർഘമായ അവധിക്കാലം ആഘോഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും ഇത് മികച്ചൊരു അവസരമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയിൽ സാധാരണയായി രണ്ട് ദിവസത്തെ ഔദ്യോഗിക അവധിയാണ് നൽകാറുള്ളത്. നിലവിലെ കലണ്ടർ പ്രകാരം ഡിസംബർ 2, 3 തീയതികൾ വരുന്നത് ബുധൻ, വ്യാഴം ദിവസങ്ങളിലാണ്. പ്രവൃത്തിദിനങ്ങളുടെ നടുവിലാണ് അവധി വരുന്നതെങ്കിൽ, വാരാന്ത്യ അവധിയോട് ചേർത്ത് ക്രമീകരിക്കാൻ യുഎഇ മന്ത്രിസഭാ പ്രമേയപ്രകാരം വ്യവസ്ഥകളുണ്ട്. ഡിസംബർ 2, 3 തീയതികളിലെ അവധി സാധാരണപോലെ തുടരുകയാണെങ്കിൽ, ജീവനക്കാർക്ക് തങ്ങളുടെ ലീവ് താഴെ പറയുന്ന രീതിയിൽ പ്ലാൻ ചെയ്യാവുന്നതാണ്.
ഓപ്ഷൻ 1 (1 ദിവസം ലീവ് എടുത്താൽ 5 ദിവസം അവധി)
ഡിസംബർ 4 വെള്ളിയാഴ്ച മാത്രം ലീവ എടുത്താൽ, ഡിസംബർ 2 ബുധൻ മുതൽ ഡിസംബർ 6 ഞായർ വരെ തുടർച്ചയായി 5 ദിവസത്തെ അവധി ലഭിക്കും. (2 ദിവസത്തെ പൊതുഅവധി + 1 ദിവസം ലീവ് + ശനി, ഞായർ വാരാന്ത്യ അവധി).
ഓപ്ഷൻ 2 (2 ദിവസം ലീവ് എടുത്താൽ 6 ദിവസം അവധി)
നവംബർ 30 (തിങ്കൾ), ഡിസംബർ 1 (ചൊവ്വ) എന്നീ ദിവസങ്ങളിൽ ലീവ എടുത്താൽ നവംബർ 28 ശനിയാഴ്ച മുതൽ ഡിസംബർ 3 വ്യാഴാഴ്ച വരെ 6 ദിവസം തുടർച്ചയായി വിശ്രമിക്കാം.
ഓപ്ഷൻ 3 (3 ദിവസം ലീവ് എടുത്താൽ 9 ദിവസത്തെ ‘ഗ്രാൻഡ്’ അവധി)
നവംബർ 30 (തിങ്കൾ), ഡിസംബർ 1 (ചൊവ്വ), ഡിസംബർ 4 (വെള്ളി) എന്നീ മൂന്ന് ദിവസങ്ങൾ മാത്രം ലീവായി എടുത്താൽ നവംബർ 28 ശനിയാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ തുടർച്ചയായി 9 ദിവസത്തെ വിപുലമായ അവധിക്കാലം സ്വന്തമാക്കാം!
വാർഷിക ലീവുകൾ അധികം ബാക്കിയില്ലാത്തവർക്കും, നാട്ടിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഈ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t