
UAE car insurance scams; യുഎഇയിൽ വാഹനം ഇൻഷുറൻസ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ വ്യാജ ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇൻഷുറൻസ് കമ്പനികളെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പുകാർ വ്യാജ പരസ്യങ്ങളും ലിങ്കുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്തും, പെട്ടെന്ന് പോളിസി പുതുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചുമാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. തുടർന്ന് നൽകുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും ബാങ്ക് കാർഡ് വിവരങ്ങളും നൽകുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ദുബായ് പോലീസ് 10 പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
- കമ്പനി പരിശോധിക്കുക: പണം നൽകുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനി ലൈസൻസുള്ളതാണെന്നും അംഗീകൃത സ്ഥാപനമാണെന്നും ഉറപ്പുവരുത്തുക.
- ബാങ്ക് അക്കൗണ്ട് ശ്രദ്ധിക്കുക: പണം സ്വീകരിക്കുന്നത് ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്കാണെന്ന് ഉറപ്പാക്കുക. വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കുക.
- സോഷ്യൽ മീഡിയ പരസ്യങ്ങളെ വിശ്വസിക്കരുത്: സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഇൻഷുറൻസ് പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ മുന്നോട്ട് പോകരുത്.
- പോളിസി വിവരങ്ങൾ പരിശോധിക്കുക: ഇൻഷുറൻസ് രേഖകൾ ശ്രദ്ധാപൂർവ്വം വായിച്ച് കമ്പനിയുടെയും ബ്രോക്കറുടെയും വിവരങ്ങൾ ഒത്തുനോക്കുക.
- പരിചയമില്ലാത്ത ലിങ്കുകൾ ഒഴിവാക്കുക: ഇൻഷുറൻസ് വാഗ്ദാനങ്ങളുമായോ പോളിസി പുതുക്കലുമായി ബന്ധപ്പെട്ടോ വരുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- വിലക്കുറവുള്ള വാഗ്ദാനങ്ങളിൽ വീഴരുത്: വിപണി വിലയേക്കാൾ അസാധാരണമാംവിധം കുറഞ്ഞ നിരക്കിലുള്ള വാഗ്ദാനങ്ങൾ തട്ടിപ്പായിരിക്കാം.
- ബാങ്ക് വിവരങ്ങൾ പങ്കുവെക്കരുത്: ബാങ്ക് കാർഡ് വിവരങ്ങളോ പാസ്‌വേഡുകളോ ഒടിപി (OTP) കോഡുകളോ ആർക്കും കൈമാറരുത്.
- നേരിട്ട് ബന്ധപ്പെടുക: പണം നൽകുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് ഓഫറുകളുടെ കിടപ്പ് വശം ഉറപ്പുവരുത്തുക.
- രേഖകൾ സൂക്ഷിക്കുക: പണമടച്ച രസീതുകളും സന്ദേശങ്ങളും ഇൻഷുറൻസ് ഓഫറുകളും സേവ് ചെയ്ത് സൂക്ഷിക്കുക. തട്ടിപ്പ് സംശയിച്ചാൽ ഇത് ആവശ്യമായി വരും.
- ഇടപാടുകൾ ഉടൻ നിർത്തുക: തട്ടിപ്പിൽ പെട്ടതായി സംശയം തോന്നിയാൽ പണമിടപാടുകൾ ഉടൻ നിർത്തിവെച്ച് ബാങ്കിനെയും ബന്ധപ്പെട്ട അധികാരികളെയും വിവരമറിയിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t