
Domestic violence Kuwait; കുവൈറ്റിൽ ഗാർഹിക പീഡന കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ-സുമൈത് വ്യക്തമാക്കി. ഗാർഹിക പീഡന സംരക്ഷണ നിയമം നടപ്പിലാക്കി ആദ്യ ആറുമാസം പിന്നിടുമ്പോൾ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 36 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2025 ലെ സമാന കാലയളവിൽ 1,011 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, പുതിയ നിയമം നടപ്പിലാക്കിയ മാർച്ചിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ കേസുകളുടെ എണ്ണം 646 ആയി കുറഞ്ഞതായി മന്ത്രി പറഞ്ഞു. അതായത് 365 കേസുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക പീഡനങ്ങളും ലൈംഗികാതിക്രമ കേസുകളും ഒത്തുതീർപ്പാക്കാനോ മാപ്പ് നൽകാനോ അനുവാദമില്ലാത്ത വിധം ദുർബലരായ കുടുംബാംഗങ്ങൾക്ക് കർശന സംരക്ഷണം ഉറപ്പാക്കുന്ന 2026-ലെ 11-ാം നമ്പർ ഡെക്രി-നിയമമാണ് കേസുകൾ കുറയാൻ കാര്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും, പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടു എന്ന് ഇതിനർത്ഥമില്ലെന്നും ഓരോ കുടുംബ പ്രശ്നവും ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ സുരക്ഷിതത്വവും അന്തസ്സും സംരക്ഷിക്കുന്നതിനായി കർശന നിയമങ്ങളുമായി മുന്നോട്ട് പോകുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1