Kuwait cybercrime law; വിമർശകർക്കെതിരെ വ്യാജ സൈബർ പരാതി നൽകി പണം തട്ടാൻ ശ്രമം; കുവൈത്തിലെ ഇന്‍ഫ്ലുവന്‍സര്‍ കുടുങ്ങി

Kuwait cybercrime law; സോഷ്യൽ മീ‍‍‍‍ഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വിമർശിക്കുന്നവർക്കെതിരെ സൈബർ ക്രൈം കേസ് നൽകി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രമുഖ സ്‌നാപ്ചാറ്റ് ഇൻഫ്ലുവൻസർക്ക് കടുത്ത ശിക്ഷ വിധിച്ചു കുവൈത്ത് പരമോന്നത കോടതിയായ കോടതി ഓഫ് കസേഷൻ. 2,000 കുവൈത്ത് ദിനാർ (ഏകദേശം 5.5 ലക്ഷം രൂപ) പിഴ ചുമത്തിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇവരുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരമോന്നത കോടതി ഉത്തരവിട്ടു. സംസ്കാരത്തിന് നിരക്കാത്ത അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനൊപ്പം, ഇതിനെതിരെ പ്രതികരിച്ചവർക്കെതിരെ സൈബർ നിയമപ്രകാരം മനഃപൂർവ്വം പരാതി നൽകിയെന്നുമാണ് കേസ്. വിമർശകർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകി, അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ (ഒത്തുതീർപ്പ് തുക) ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോർട്ട് ഓഫ് കസേഷൻ ശിക്ഷാവിധി ശരിവെച്ചത്. രാജ്യത്തിന്റെ പൊതുസംസ്കാരത്തിനും സൈബർ നിയമങ്ങൾക്കും വിരുദ്ധമായി സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കുവൈത്ത് ഭരണകൂടവും നീതിന്യായ വിഭാഗവും കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version