Illegal waste dumping Dubai; വിഷമാലിന്യം തുറസ്സായ സ്ഥലങ്ങളിൽ തള്ളി: വൻ തുക പിഴയും വാഹനം കണ്ടുകെട്ടലും!

Illegal waste dumping Dubai; ദുബായിലെ വിവിധയിടങ്ങളിൽ അഴുക്കുചാൽ മാലിന്യങ്ങളും പെട്രോകെമിക്കൽ അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള അപകടകരമായ മാലിന്യങ്ങൾ അനധികൃതമായി തള്ളിയ 18 പേർക്കെതിരെ ദുബായ് പോലീസ് നിയമനടപടി സ്വീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 17 ടാങ്കറുകൾ അധികൃതർ പിടിച്ചെടുത്തു. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റിലെ എൻവയോൺമെന്റൽ ക്രൈംസ് സെക്ഷൻ, ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പരിശോധന നടത്തിയത്. അപകടകരമായ മാലിന്യങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച നിയമങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും മാലിന്യം തള്ളാൻ ഉപയോഗിച്ച എല്ലാ ടാങ്കറുകളും കണ്ടുകെട്ടുകയുമായിരുന്നു. മലിനജലവും പെട്രോകെമിക്കൽ മാലിന്യങ്ങളും ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിൽ, അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കരിക്കാവൂ എന്ന് ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ, മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും വ്യക്തികളും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ആഗസ്റ്റ് 17-നും എമിറേറ്റിലെ അനധികൃത കേന്ദ്രങ്ങളിൽ മലിനജലം തള്ളിയ ടാങ്കറുകൾക്കെതിരെ ദുബായ് മുനിസിപ്പാലിറ്റി കർശന നടപടി സ്വീകരിച്ചിരുന്നു. ദുബായ് നിയമപ്രകാരം തുറസ്സായ സ്ഥലങ്ങളിലോ അംഗീകാരമില്ലാത്ത ഇടങ്ങളിലോ മാലിന്യം തള്ളുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. പൊതു ശുചിത്വവും മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട 2015-ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 14 പ്രകാരം, നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version