Kuwait Disability Care Home CCTV; കെയർ ഹോമുകളിൽ സിസിടിവി നിരീക്ഷണം: ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്

Kuwait Disability Care Home CCTV; രാജ്യത്തെ ഭിന്നശേഷി പരിചരണ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഡിസബിലിറ്റി അഫയേഴ്സ് തീരുമാനിച്ചു. സുലൈബിഖാത്, സൗത്ത് സബാഹിയ എന്നിവിടങ്ങളിലെ കെയർ ഹോമുകളിലാണ് ആദ്യഘട്ടത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. സാമൂഹിക കാര്യ, കുടുംബ-ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദ്ദേശപ്രകാരമാണ് ഈ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. അന്തേവാസികളുടെ സംരക്ഷണം ഉറപ്പാക്കാനും, സ്ഥാപനത്തിനകത്തെ പ്രവർത്തനങ്ങളും ചലനങ്ങളും കൃത്യമായി നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കും. ഇതിലൂടെ കെയർ ഹോമുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിലൂടെ ഭിന്നശേഷിക്കാർക്ക് കൂടുതൽ മികച്ച പരിചരണവും സുരക്ഷിതമായ സാഹചര്യവും ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *