Premature Babies Lung Disease UAE; യുഎഇയിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശ രോഗം വർധിക്കുന്നതായി പഠനം

Premature Babies Lung Disease UAE ; യുഎഇയിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ വലിയൊരു ശതമാനത്തിനും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടുന്നതായി പഠന റിപ്പോർട്ട്. അബുദാബിയിലെ കോർണിഷ് ഹോസ്പിറ്റലിൽ 32 ആഴ്ച പൂർത്തിയാകുന്നതിന് മുൻപ് ജനിച്ച 161 കുഞ്ഞുങ്ങളിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്. പഠനവിധേയമാക്കിയ കുഞ്ഞുങ്ങളിൽ പത്തിൽ ഏഴ് പേർക്കും ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ അസുഖങ്ങൾ ബാധിച്ചതായാണ് കണ്ടെത്തൽ. ഗർഭകാലം 32 ആഴ്ച എത്തുന്നതിന് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശം പൂർണ്ണവളർച്ച എത്താത്തതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ ജനിക്കുന്ന പല കുഞ്ഞുങ്ങൾക്കും ശ്വാസമെടുക്കാൻ വെന്റിലേറ്ററുകളുടെയും ഓക്സിജന്റെയും സഹായം ദീർഘകാലം ആവശ്യമായി വരുന്നു. പഠനത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങളിൽ 69.6 ശതമാനം പേർക്കും ശ്വാസകോശ രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവരാണെങ്കിലും 11.2 ശതമാനം കുഞ്ഞുങ്ങളിൽ രോഗം അതീവ ഗുരുതരമായിരുന്നു. ജനനസമയത്തെ ഭാരക്കുറവാണ് കുഞ്ഞുങ്ങളെ കൂടുതൽ അപകടത്തിലാക്കുന്നത്. പഠനത്തിൽ ഉൾപ്പെട്ട കുഞ്ഞുങ്ങളുടെ ശരാശരി ഭാരം വെറും 885 ഗ്രാം മാത്രമായിരുന്നു. ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനകാലയളവിൽ മരിച്ച 14 കുഞ്ഞുങ്ങളിൽ 12 പേർക്കും ഇത്തരം ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും നിയോനാറ്റോളജിസ്റ്റ് ഡോ. ഇഹാബ് എൽകാദ്രി വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് നൽകുന്ന സെഡേഷൻ മരുന്നുകളുടെ ദൈർഘ്യവും രോഗത്തിന്റെ തീവ്രതയും തമ്മിൽ ബന്ധമുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. രോഗം പ്രതിരോധിക്കുന്നതിനായി മാസം തികയാതെ പ്രസവിക്കാൻ സാധ്യതയുള്ള അമ്മമാർക്ക് കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാനുള്ള മരുന്നുകൾ മുൻകൂട്ടി നൽകുന്നുണ്ട്. എങ്കിലും, ജനനശേഷം വെന്റിലേറ്ററുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനും അണുബാധ തടയാനും കൃത്യമായ പോഷകാഹാരം ഉറപ്പാക്കാനും ഡോക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുന്നു. വെന്റിലേറ്ററുകളുടെ ദീർഘകാല ഉപയോഗം ശ്വാസകോശ രോഗത്തിന് കാരണമായേക്കാം എന്നതിനാൽ എത്രയും വേഗം കുഞ്ഞുങ്ങളെ ഇതിൽ നിന്നും മാറ്റാനാണ് മെഡിക്കൽ ടീം ശ്രമിക്കുന്നത്. ശ്വാസകോശ രോഗം ബാധിച്ച കുഞ്ഞുങ്ങൾ ആശുപത്രി വിട്ട ശേഷവും തുടർചികിത്സകൾ ആവശ്യമാണ്. ഇവർക്ക് പിൽക്കാലത്ത് മറ്റ് ശ്വാസകോശ അണുബാധകൾക്കും വളർച്ചാ തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ഉറപ്പാക്കുന്നു. അതേസമയം, പഠനത്തിൽ ഉൾപ്പെട്ട 90.7 ശതമാനം കുഞ്ഞുങ്ങളും അതിജീവനം നടത്തി ആശുപത്രി വിട്ടു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ഡോ. ഇഹാബ് പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിനപ്പുറം, അവർക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് മെഡിക്കൽ സംഘം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *