വിലാസം രജിസ്റ്റർ ചെയ്തില്ലേ? പ്രവാസികൾക്ക് സാവകാശം, പക്ഷേ സമയപരിധി കഴിഞ്ഞാൽ പിഴ ഉറപ്പ്!


കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 441 വ്യക്തികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴി രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു.

വീടുടമകൾ നൽകിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലോ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നോ ആണ് വിലാസങ്ങൾ റദ്ദാക്കിയത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് PACI നിർദേശിച്ചു.

ആവശ്യമായ രേഖകൾ സഹിതം PACI ഓഫീസുകളിലൂടെയോ ‘സഹേൽ’ ആപ്ലിക്കേഷൻ വഴിയോ പുതിയ വിലാസം രജിസ്റ്റർ ചെയ്യാം. നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് നിയമം നമ്പർ 32/1982-ലെ ആർട്ടിക്കിൾ 33 പ്രകാരം പിഴ ചുമത്തും. ഒരാൾക്ക് പരമാവധി 100 കുവൈത്തി ദിനാർ വരെയാണ് പിഴ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *