UAE Investment Warning; ലൈസൻസില്ലാത്ത സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ ജാഗ്രതൈ; ‘സെറ്റ ക്യാപിറ്റലിനെതിരെ’ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ

UAE Investment Warning; ലൈസൻസില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ‘സെറ്റ ക്യാപിറ്റൽ ലിമിറ്റഡ്’ (Zetta Capital Ltd) എന്ന സ്ഥാപനവുമായി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്ന് യുഎഇയിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) നിക്ഷേപകർക്ക് കർശന മുന്നറിയിപ്പ് നൽകി.
അംഗീകൃത സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനോ അനുബന്ധ സേവനങ്ങൾ നൽകാനോ ഈ കമ്പനിക്ക് യുഎഇയിൽ ലൈസൻസ് നൽകിയിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അനധികൃത സ്ഥാപനങ്ങളുമായി നടത്തുന്ന ഇടപാടുകൾ മൂലമുണ്ടാകുന്ന യാതൊരു നഷ്ടങ്ങൾക്കും അതോറിറ്റി ഉത്തരവാദിയായിരിക്കില്ല. തട്ടിപ്പുകളിൽ പെടാതിരിക്കാൻ, ഏതെങ്കിലും കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപോ പണം കൈമാറുന്നതിന് മുൻപോ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്ഥാപനങ്ങളുടെ ലൈസൻസ് പദവി പരിശോധിക്കണമെന്ന് നിക്ഷേപകർക്ക് നിർദ്ദേശം നൽകി. ലൈസൻസില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി സിഎംഎ (CMA), എസ്സിഎ (SCA) എന്നീ അതോറിറ്റികൾ നിരന്തരമായി ഇത്തരം ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും, വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും കാരണമായേക്കാം. വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ ലൈസൻസില്ലാത്ത നിക്ഷേപ പ്രവർത്തനങ്ങൾ നടത്തിയ കമ്പനികൾക്ക് 5.5 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. കൂടാതെ, ഏപ്രിൽ മാസത്തിൽ ‘ബെറ്റർ എക്സ്പീരിയൻസ്’ (Better Experience) എന്ന അനധികൃത സ്ഥാപനത്തിനെതിരെയും എസ്സിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ അനുമതികളില്ലാതെ ചില സ്ഥാപനങ്ങൾ സാമ്പത്തിക സേവനങ്ങളെക്കുറിച്ച് പരസ്യം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

നിക്ഷേപകർക്കുള്ള മാർഗനിർദ്ദേശങ്ങൾ

  • സാമ്പത്തിക സേവനം നൽകുന്ന ഏതൊരു സ്ഥാപനത്തിന്റെയും ലൈസൻസ് ഔദ്യോഗിക ചാനലുകൾ വഴി പരിശോധിക്കുക.
  • അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലേക്ക് പണം കൈമാറുന്നത് ഒഴിവാക്കുക.
  • ഓൺലൈൻ പരസ്യങ്ങളിലും അനാവശ്യമായ നിക്ഷേപ വാഗ്ദാനങ്ങളിലും അതീവ ജാഗ്രത പാലിക്കുക.

വിപണിയിലെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്സിഎ (SCA) ആവർത്തിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version