BREAKING: UAE Missile Alert; യുഎഇയിൽ മിസൈൽ അലർട്ട്! ജനങ്ങൾക്ക് അടിയന്തര നിർദ്ദേശങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

BREAKING: UAE Missile Alert; ഇറാനിൽ നിന്ന് യുഎഇക്ക് നേരെ രണ്ട് ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്ത് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. ചൊവ്വാഴ്ചയാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ കണ്ടെത്തിയത്. ഒരു മിസൈൽ യുഎഇയുടെ സമുദ്രപരിധിക്ക് പുറത്തും രണ്ടാമത്തേത് സമുദ്രപരിധിക്കുള്ളിലുമാണ് പതിച്ചത്. എന്നാൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ താമസക്കാരുടെ ഫോണുകളിലേക്ക് ഇതുസംബന്ധിച്ച സന്ദേശം അയച്ചിട്ടുണ്ട്. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.

താമസക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം കണ്ടെത്തി.
  • മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിരോധ സംവിധാനങ്ങൾ അവയെ നേരിട്ടു. ചിലയിടങ്ങളിൽ കേട്ട അസാധാരണമായ ശബ്ദങ്ങൾ മിസൈലുകളെ ആകാശത്തുവെച്ച് തടഞ്ഞപ്പോൾ ഉണ്ടായതാണ്.
  • കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
  • രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സേന സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
  • അലർട്ട് ലഭിച്ചാലുടൻ കെട്ടിടങ്ങൾക്കുള്ളിലേക്കോ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്കോ മാറുക. അധികൃതരുടെ അറിയിപ്പ് ലഭിക്കുന്നത് വരെ അവിടെ തുടരുക.
  • ജനലുകൾ, ബാൽക്കണി, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ നിന്ന് മാറി ഉൾമുറികളിലോ ഇടനാഴികളിലോ അഭയം തേടുക.
  • മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെയോ മറ്റ് അപകടങ്ങളുടെയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനോ പ്രചരിപ്പിക്കാനോ ശ്രമിക്കരുത്.
  • ഇത് നിങ്ങളുടെ സുരക്ഷയെ ബാധിക്കുകയും അടിയന്തര സേനയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
  • 999 എന്ന നമ്പറിൽ അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രം വിളിക്കുക.
  • സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കുക. കാഴ്ചകൾ കാണാനായി വാഹനം പാതയോരങ്ങളിൽ നിർത്തരുത്.
  • മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക.
  • കുട്ടികളെയും വയോധികരെയും പരിഭ്രാന്തരാക്കാതെ ചേർത്തുപിടിക്കുക. അവർക്ക് ആവശ്യമായ മരുന്നുകളും മറ്റും കരുതുക. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി നിർത്തുക.

ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ജനങ്ങളുടെ സഹകരണമാണ് ഏറ്റവും പ്രധാനമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കായി ദുബായ് പോലീസ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *