
Dubai Customs Seizure; യൂറോപ്യൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം ദുബായ് കസ്റ്റംസ് പിടികൂടി. ഒൻപത് വ്യത്യസ്ത ഷിപ്പിംഗ്മെന്റുകളിലായി കടത്താൻ ശ്രമിച്ച 70 ദശലക്ഷത്തിലധികം (7 കോടി) അനധികൃത സിഗരറ്റുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് ഈ വൻ കടത്ത് തടയാനായത്. മൂന്ന് എയർ കാർഗോ ടെർമിനലുകളിലായി എത്തിയ ഒൻപത് ഷിപ്പിംഗ്മെന്റുകളും ഒരൊറ്റ ഇറക്കുമതിക്കാരന്റേതാണെന്ന് ഡാറ്റാ വിശകലനത്തിലൂടെ കസ്റ്റംസ് സംഘം കണ്ടെത്തി. ‘വസ്ത്രങ്ങൾ’ എന്ന് രേഖപ്പെടുത്തിയ പാഴ്സലുകൾക്കുള്ളിലാണ് സിഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്. ഏകദേശം ഏഴ് ടണ്ണോളം പുകയില അടങ്ങിയ 3,60,500 കാർട്ടൺ സിഗരറ്റുകളാണ് പരിശോധനയിൽ കണ്ടെടുത്തത്. ആദ്യത്തെ ഷിപ്പിംഗ്മെന്റ് കണ്ടെത്തിയതിന് പിന്നാലെ കസ്റ്റംസിലെ ഇൻ്റലിജൻസ് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി എട്ട് പാഴ്സലുകളും ഒരേ കേന്ദ്രത്തിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞത്. വ്യത്യസ്ത എയർ കാർഗോ സൗകര്യങ്ങൾ വഴി അയച്ചതാണെങ്കിലും ഇവ തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. വെറും പരിശോധന കൊണ്ട് മാത്രം കസ്റ്റംസ് പ്രവർത്തനങ്ങൾ ഇന്ന് വിജയിക്കില്ല. കൃത്യമായ വിവരശേഖരണം, അപകടസാധ്യതകൾ മുൻകൂട്ടി കാണൽ, ഡാറ്റകൾ തമ്മിലുള്ള ബന്ധം കണ്ടെത്തൽ എന്നിവയിലൂടെയാണ് ഇത്തരം വൻ വേട്ടകൾ സാധ്യമാകുന്നത്, എന്ന് ദുബായ് കസ്റ്റംസ് എയർ കാർഗോ സെന്റർ മാനേജ്മെന്റ് ഡയറക്ടർ അബ്ദുള്ള അഹമ്മദ് അൽബ്ലൂഷി പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ നിരീക്ഷണവുമാണ് ഇത്രയും വലിയൊരു കള്ളക്കടത്ത് സംഘത്തെ വലയിലാക്കാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സിഗരറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t