Abu Dhabi Civil Defence Warning; എമർജെൻസി വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തിയാൽ കനത്ത ശിക്ഷ; അബുദാബിയിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Abu Dhabi Civil Defence Warning; ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാത്ത ഡ്രൈവർമാർക്ക് കനത്ത പിഴയും ശിക്ഷയും പ്രഖ്യാപിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ, വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. അടിയന്തര വാഹനങ്ങൾ എത്തുമ്പോൾ ഡ്രൈവർമാർ ഉടൻ തന്നെ സഹകരിക്കണമെന്നും വഴിമാറിക്കൊടുക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ജീവൻ രക്ഷിക്കുന്നതിനും അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർക്ക് കാലതാമസമില്ലാതെ എത്തുന്നതിനും ഇത് വളരെ പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന “മടിക്കരുത്… ഉടൻ വഴിമാറൂ” എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ആംബുലൻസുകൾക്കും ഫയർ എഞ്ചിനുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും മുൻഗണന നൽകുന്ന സംസ്കാരം ഡ്രൈവർമാർക്കിടയിൽ ശക്തിപ്പെടുത്തുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. റോഡ് അപകടങ്ങൾ, തീപിടുത്തം, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സൈറൺ ശബ്ദം കേൾക്കുമ്പോൾ അത് തങ്ങളുടെ യാത്രയ്ക്ക് തടസ്സമായി കാണരുത്, മറിച്ച് ആരെങ്കിലും അടിയന്തര സഹായത്തിനായി കാത്തിരിക്കുന്നു എന്ന സന്ദേശമായി കാണണം. അടിയന്തര വാഹനങ്ങൾ കാണുമ്പോഴോ സൈറൺ കേൾക്കുമ്പോഴോ ഒട്ടും മടിക്കാതെ സുരക്ഷിതമായി വഴിമാറിക്കൊടുക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടിയന്തര വാഹനങ്ങളെ തടയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. രോഗികളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന രക്ഷാപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും ഇത് അത്യാവശ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version