Healthy Food Law In uae; ഹോട്ടൽ മെനുവിൽ ഇനി Healthy Food നിർബന്ധം; അബുദാബിയിൽ പുതിയ നിയമം വരുന്നു

Healthy Food Law In uae; നഗരത്തിലെ ഹോട്ടലുകളിലും വിനോദസഞ്ചാര ലൈസൻസുള്ള റെസ്റ്റോറന്റുകളിലും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നിർബന്ധമാക്കിക്കൊണ്ട് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതിയ നിയമം പുറപ്പെടുവിച്ചു. 2026 ഒക്ടോബർ 1 മുതലാണ് ഈ നിയമം നിലവിൽ വരുന്നത്. താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട ഭക്ഷണശീലം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം, ഹോട്ടലുകൾ തങ്ങളുടെ ഓരോ മെനു വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ വിഭവമെങ്കിലും ഉൾപ്പെടുത്തണം. കുട്ടികൾക്കായുള്ള മെനുവിൽ 50 ശതമാനവും ആരോഗ്യകരമായ വിഭവങ്ങളായിരിക്കണം. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും പോഷകങ്ങൾ കൂടുതലുള്ളതുമായ വിഭവങ്ങളെ തരംതിരിക്കുന്ന ‘SEHHI’ (സെഹി) സ്റ്റാൻഡേർഡ് അനുസരിച്ചായിരിക്കണം ഇവ തയ്യാറാക്കേണ്ടത്. ഇത്തരം വിഭവങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ ‘SEHHI’ ലോഗോ മെനുവിൽ പ്രദർശിപ്പിക്കുകയും വേണം. അതേസമയം, ചില പ്രത്യേക ഔട്ട്‌ലെറ്റുകൾക്ക് ഈ നിയമത്തിൽ ഇളവുണ്ട്. നിശ്ചിത മെനു ഇല്ലാത്ത ബുഫേകൾ, ഐസ്‌ക്രീം അല്ലെങ്കിൽ കാൻഡി പോലുള്ള പരിമിതമായ വിഭവങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, ഇരിപ്പിട സൗകര്യമില്ലാത്ത ഔട്ട്‌ലെറ്റുകൾ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ഇടങ്ങളിലും സന്ദർശകർക്കായി മിതമായ രീതിയിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ലഭ്യമാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അബുദാബി നടപ്പിലാക്കുന്ന വലിയ പദ്ധതികളുടെ തുടർച്ചയാണിത്. നേരത്തെ സ്കൂൾ കാന്റീനുകളിലും സൂപ്പർമാർക്കറ്റുകളിലും ജങ്ക് ഫുഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഹോട്ടൽ മെനുകളും ഭക്ഷണ പാചകക്കുറിപ്പുകളും പരിശോധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ടാകും. 2027 മുതൽ സൂപ്പർമാർക്കറ്റുകളുടെ മുൻനിരകളിൽ ജങ്ക് ഫുഡുകൾ പ്രദർശിപ്പിക്കുന്നതിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version