കുവൈറ്റിൽ വാരാന്ത്യത്തിൽ ചൂട് കണക്കും; മുന്നറിയിപ്പ്


കുവൈത്തിൽ വാരാന്ത്യത്തിൽ അതിശക്തമായ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനമാണ് രാജ്യത്ത് ചൂടും വരണ്ട കാലാവസ്ഥയും ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, ശനിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ ചൂടിനൊപ്പം അസ്വസ്ഥതയും വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചൂടിൽ നിന്ന് ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *